മൂലകഥ( കഥ അറിയാതെ ആട്ടം കാണരുതല്ലോ .. )കുരുക്ഷേത്രയുദ്ധത്തിനു ശേഷം ഒരു നാള് അര്ജ്ജുനന് ശ്രീക്രുഷ്ണനെ കാണാന്‍ ആയി ദ്വാരകയില്‍ എത്തുന്നു. സന്തോഷവാനായ ക്രിഷ്ണന് അര്‍ജ്ജുനനെ കുറച്ച് നാള് തന്റെ കൂടെ താമസിക്കാനായി ക്ഷണിക്കുന്നു. അങ്ങിനെയിരിക്കുന്ന സമയത്ത് ഒരു ബ്രാഹ്മണന് അദ്ധേഹത്തിന്റെ 9ആം ശിശുവിന്റെ ജഡം കൊണ്ട് ദ്വാരകയില്‍ വന്ന് താന്റെ വിധിയെക്കുറിച്ചോര്‍ത്ത് കരഞ്ഞു കൊണ്ട്, തന്റെ കുഞ്ഞുങ്ങളെ രക്ഷിക്കണമെന്ന് ക്യഷ്ണനോട് ആവശ്യപ്പെടുന്നു. ഈ ബ്രാഹ്മണന് ഇതിനുമുന്‍പ് ഉണ്ടായ 8പുത്രരും എതുപോലെതന്നെ ജനിച്ചഉടന് മരിച്ചുപോവുകയും ഓരോപ്രാവിശ്യവും ഇതുപോലെ ദ്വാരകാരാജധാനിയിലെത്തി പരാതിപറയുകയും ചെയ്തിരുന്നു.പതിവുപോലെ ക്യഷ്ണന് ബ്രാഹ്മണനെ ശ്രദ്ധിക്കുന്നില്ല. ഇത് കണ്ട് അര്ജ്ജുനന് ബ്രാഹ്മണനോട് താന്‍ പുത്രനെ രക്ഷിക്കാം എന്ന് പറയുന്നു. ബ്രാഹ്മണന് അര്‍ജ്ജുനനെ വിശ്വസിക്കുന്നില്ല. ഇത് അര്‍ജ്ജുനനെ കൂടുതല്‍ അഹങ്കാരി ആക്കുന്നു. പുത്രനെ രക്ഷിച്ച് തന്നില്ലെങ്കില്‍ താന്‍ തീയില്‍ ചാടി മരിക്കും എന്ന് അര്ജ്ജുനന് ബ്രാഹ്മണന് വാക്കു കൊടുക്കുന്നു.ബ്രാഹ്മണന് സന്തോഷവാനാകുന്നു. തന്റെ ഭാര്യ അടുത്ത തവണ ഗര്‍ഭിണിയായപ്പോള്‍ ബ്രാഹ്മണന് അര്‍ജ്ജുനനെ ചെന്ന് വിളിക്കുന്നു. അര്ജ്ജുനന് ബ്രാഹ്മണനോടൊപ്പം ബ്രാഹ്മണന്റെ വീട്ടില്‍ വന്ന് പ്രസവത്തിനായി ഒരു ശരകൂടം നിര്‍മ്മിച്ച് കാലനെ കാത്ത് ഇരിക്കുന്നു.എന്നാല്‍ പിറന്ന കുട്ടി അപ്പോള്‍ തന്നെ അപ്രത്യക്ഷമാകുന്നു. ബ്രാഹ്മണന് അര്‍ജ്ജുനനെ കണക്കിന് ശാസിക്കുന്നു.അര്ജ്ജുനന് അവിടേനിന്നും കാലപുരിയില്‍ ചെന്ന് കാലനോട് ബ്രാഹ്മണബാലനേക്കുറിച്ച് ചോദിക്കുന്നു.അദ്ദേഹം അറിയാതെയാണ് ഈ ബ്രാഹ്മണബാലരുടെയെല്ലാം മ്യതി നടന്നിരിക്കുന്നത് എന്ന് യമധര്മ്മന് പറയുന്നു. തുടര്‍ന്ന് അര്ജ്ജുനന് മൂന്നുലോകങ്ങളിലും ബാലരെ തിരയുന്നു.എവിടേയും അവരേക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കാഞ്ഞ് അര്ജ്ജുനന് വാക്കുപാലിക്കാനായി അഗ്നിയില്‍ ചാടി മരിക്കാനൊരുങ്ങുന്ന സമയം ക്യഷ്ണന് വന്ന് തടയുന്നു. കുട്ടികള്‍ കുണ്ഡിതങ്ങളില്ലാത്ത ദിക്കില്‍ സുരക്ഷിതരായി ഇരിക്കുന്നുണ്ടെന്നും അവിടേക്ക് നമുക്ക് പോയി അവരെ വീണ്ടെടുത്തു വരാമെന്നും പറഞ്ഞ് അര്ജ്ജുണനേ കൂട്ടി ക്യഷ്ണന് വൈകുണ്ഠത്തിലേക്കു പോകുന്നു.ഭഗവാനും അര്‍ജ്ജുനനും കൂടെ വൈകുണ്ടത്തില്‍ പോയി കുട്ടികളെ മഹാവിഷ്ണുവിന്റെ ത്രിക്കൈയില്‍ നിന്നും ബ്രാഹ്മണപുത്രന്മാരെ വാങ്ങി ബ്രാഹ്മണന് നല്ക്കുന്നു. ബ്രാഹ്മണനും ബ്രാഹ്മണപത്നിയും ക്യഷ്ണനേയും അര്‍ജ്ജുനനേയും അനുഗ്രഹിച്ച് യാത്രയാക്കുന്നു
ഇനി ആട്ടം കാണൂ.......................
വന്ദനശ്ലൊകം
മാതംഗാനനം അബ്ജവാസരമണി ഗോവിന്ദമാദ്യം ഗുരു
വ്യാസം പാണിനി ഗര്‍ഗ്ഗ നാരദ കണാദാദ്യാം മുനീന്ദ്രാം മുദാന്
ദുര്ഗ്ഗാംചാപി മൃദംഗശെയിലനിലയാം ശ്രീ പോര്ക്കിലീം
ഇഷ്ടതാ ഭക്ത്യാ നിത്യമുപാസ്മകേ സപദിന കുര്വന്ദ്വമീ മംഗളം
ഗണപതി,സരസ്വതി,ഗോവിന്ദ ഗുരു , വ്യാസന്,ഗര്ഗ്ഗന്,നാരദന്,ദുര്‍ഗ്ഗ,ശ്രീ പോര്‍ക്കിലി ഭഗവതി എന്നിവരെ വന്ദിക്കുന്നു
കഥകളിയുടെ ശില്പിയായ ശ്രീ കോട്ടയം തമ്പുരാന് ആണ് ഈ പ്രസിദ്ധമായ വന്ദന ശ്ലൊകം എഴുതിയത്. പൊതുവേ എല്ലാ കഥകളിയും ഈ വന്ദന ശ്ലൊകം പാടിയാണ് തുടങ്ങാറുള്ളത്
ഈ കളി ഗുരുവായൂരപ്പന്റെ തിരു സന്നിധിയില്‍ വച്ച് നടക്കുന്നത് കൊണ്ട് " ആനന്ദാസ്പദം " എന്ന് തുടങ്ങുന്ന ഗുരുവായൂരപ്പനെ വന്ദിക്കുന്ന ശ്ലോകവും ഇതില്‍ പാടുന്നുണ്ട്